25 April Thursday
പിഎൻബി തട്ടിപ്പ്‌

റിജിലിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
കോഴിക്കോട്‌
പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ കോഴിക്കോട്‌ ലിങ്ക്‌ റോഡ്‌ ശാഖയിൽനിന്ന്‌ കോടികൾ തിരിമറി നടത്തിയ സീനിയർ മാനേജർ എം പി റിജിൽ വിദേശത്തേക്ക്‌ കടക്കാതിരിക്കാൻ പൊലീസ്‌ വിമാനത്താവളങ്ങളിൽ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചു. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിൽ ക്രൈംബ്രാഞ്ച്‌ സംഘം പരിശോധന നടത്തി. ഇവിടെ മാനേജരായിരിക്കെയും റിജിൽ തട്ടിപ്പ്‌ നടത്തിയിരുന്നു. ഇതിന്റെ തെളിവ്‌ ശേഖരിക്കാനായിരുന്നു പരിശോധന. റിജിൽ ജില്ലാ സെഷൻസ്‌ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്‌ച വിധി പറയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top