കീഴരിയൂർ ബാങ്ക് 
കവർച്ചാ ശ്രമം: 
2 പേർ പിടിയിൽ



കൊയിലാണ്ടി കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനേയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവർ 14ന് അർധരാത്രിയാണ് ബാങ്കിൽ കവർച്ചക്ക്‌ ശ്രമിച്ചത്‌.  പിന്നാലെ  സിഐ എൻ സുനിൽ കുമാർ, എസ്ഐ വിഷ്ണു സജീവ്, എസ്ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ട് പ്രതികൾകൂടി പിടിയിലാവാനുണ്ട്‌. അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌. Read on deshabhimani.com

Related News