25 April Thursday

കീഴരിയൂർ ബാങ്ക് 
കവർച്ചാ ശ്രമം: 
2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
കൊയിലാണ്ടി
കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനേയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവർ 14ന് അർധരാത്രിയാണ് ബാങ്കിൽ കവർച്ചക്ക്‌ ശ്രമിച്ചത്‌. 
പിന്നാലെ  സിഐ എൻ സുനിൽ കുമാർ, എസ്ഐ വിഷ്ണു സജീവ്, എസ്ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ട് പ്രതികൾകൂടി പിടിയിലാവാനുണ്ട്‌. അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top