ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ ഇന്ന്‌ 11 കേന്ദ്രങ്ങളിൽ



കോഴിക്കോട്‌ ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സിപിഐ എം നേതൃത്വത്തിൽ ബുധനാഴ്‌ച ജില്ലയിൽ 11 കേന്ദ്രങ്ങളിൽ ഐകദാർഢ്യ സദസ്സ്‌ സംഘടിപ്പിക്കും. മുതലക്കുളത്തും 10 ഏരിയാ കേന്ദ്രങ്ങളിലുമാണ്‌ പരിപാടി. മൊഫ്യൂസൽ സ്‌റ്റാൻഡിൽ  വൈകിട്ട്‌ അഞ്ചിന്‌ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്യും. ടൗൺ, സൗത്ത്‌, നോർത്ത്‌, കക്കോടി, കുന്നമംഗലം, ഫറോക്ക്‌ ഏരിയകളിലെ പ്രവർത്തകരാണ്‌ മുതലക്കുളത്തെ പരിപാടിയിൽ പങ്കെടുക്കുക.  വടകര, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, പയ്യോളി, ഒഞ്ചിയം അമ്പലപറമ്പിന്‌ സമീപം, കുമ്മങ്കോട്‌, താമരശേരി, മുക്കം എന്നിവയാണ്‌ മറ്റ്‌ കേന്ദ്രങ്ങൾ. ത്രിപുരയിലെ ഫാസിസ്‌റ്റ്‌ വാഴ്‌ചയ്‌ക്കെതിരെയും പൊരുതുന്ന ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ്‌ സദസ്സ്‌. Read on deshabhimani.com

Related News