23 April Tuesday

ത്രിപുര ഐക്യദാർഢ്യ സദസ്സ്‌ ഇന്ന്‌ 11 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
കോഴിക്കോട്‌
ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സിപിഐ എം നേതൃത്വത്തിൽ ബുധനാഴ്‌ച ജില്ലയിൽ 11 കേന്ദ്രങ്ങളിൽ ഐകദാർഢ്യ സദസ്സ്‌ സംഘടിപ്പിക്കും. മുതലക്കുളത്തും 10 ഏരിയാ കേന്ദ്രങ്ങളിലുമാണ്‌ പരിപാടി. മൊഫ്യൂസൽ സ്‌റ്റാൻഡിൽ  വൈകിട്ട്‌ അഞ്ചിന്‌ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്യും. ടൗൺ, സൗത്ത്‌, നോർത്ത്‌, കക്കോടി, കുന്നമംഗലം, ഫറോക്ക്‌ ഏരിയകളിലെ പ്രവർത്തകരാണ്‌ മുതലക്കുളത്തെ പരിപാടിയിൽ പങ്കെടുക്കുക. 
വടകര, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി, പയ്യോളി, ഒഞ്ചിയം അമ്പലപറമ്പിന്‌ സമീപം, കുമ്മങ്കോട്‌, താമരശേരി, മുക്കം എന്നിവയാണ്‌ മറ്റ്‌ കേന്ദ്രങ്ങൾ. ത്രിപുരയിലെ ഫാസിസ്‌റ്റ്‌ വാഴ്‌ചയ്‌ക്കെതിരെയും പൊരുതുന്ന ത്രിപുരയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ്‌ സദസ്സ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top