അരനൂറ്റാണ്ടിന്റെ 
ഓർമപുതുക്കി 
ഒത്തുചേരൽ

1971 ബാച്ച്‌ പൊലീസ്‌ ട്രെയിനിങ്‌ ബാച്ചുകാരുടെ കുടുംബസംഗമത്തിൽ ഗ്രൂപ്പ്‌ ഫോട്ടോയ്‌ക്ക്‌ അണിനിരന്നവരുടെ ചിത്രം പകർത്തുന്നു


കോഴിക്കോട്‌ അഞ്ച്‌ പതിറ്റാണ്ട്‌ മുമ്പ്‌  മലപ്പുറം കൊളപ്പറമ്പിലെ പൊലീസ്‌ ട്രെയിനിങ് ക്യാമ്പിൽ ജീവിതയാത്ര ആരംഭിച്ച 213 പേരിൽ അവശേഷിച്ച 112 പേർ വീണ്ടും ഒത്തുചേർന്നു. ഡിവൈഎസ്‌പിയായി വിരമിച്ച വിശ്വനാഥക്കുറുപ്പ്‌ തൊട്ട്‌ ഹെഡ്‌കോൺസ്‌റ്റബിളായി വിരമിച്ചവർവരെയുള്ള 1971  ബാച്ചുകാരാണ്‌ അളകാപുരിയിൽ ഒത്തുകൂടിയത്‌.  കുടുംബസംഗമം ഡിഎംഒ ഡോ. പിയൂഷ്‌ നമ്പൂതിരി ഉദ്‌ഘാടനംചെയ്‌തു. കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. റിട്ട. പൊലീസ്‌ സൂപ്രണ്ട്‌ എൻ സുബാഷ്‌ ബാബു ‘ഞങ്ങൾ’ സുവർണജൂബിലി സ്‌മരണിക പ്രകാശിപ്പിച്ചു. ടി ബാലകൃഷ്‌ണൻ, ഇ ശ്രീനിവാസൻ, വി രാജൻ, എം സോമൻ, സി പി ലോഹിതാക്ഷൻ, വാസു മയ്യന്നൂർ, വി ഉദയചന്ദ്രൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News