19 April Friday

അരനൂറ്റാണ്ടിന്റെ 
ഓർമപുതുക്കി 
ഒത്തുചേരൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

1971 ബാച്ച്‌ പൊലീസ്‌ ട്രെയിനിങ്‌ ബാച്ചുകാരുടെ കുടുംബസംഗമത്തിൽ ഗ്രൂപ്പ്‌ ഫോട്ടോയ്‌ക്ക്‌ അണിനിരന്നവരുടെ ചിത്രം പകർത്തുന്നു

കോഴിക്കോട്‌
അഞ്ച്‌ പതിറ്റാണ്ട്‌ മുമ്പ്‌  മലപ്പുറം കൊളപ്പറമ്പിലെ പൊലീസ്‌ ട്രെയിനിങ് ക്യാമ്പിൽ ജീവിതയാത്ര ആരംഭിച്ച 213 പേരിൽ അവശേഷിച്ച 112 പേർ വീണ്ടും ഒത്തുചേർന്നു. ഡിവൈഎസ്‌പിയായി വിരമിച്ച വിശ്വനാഥക്കുറുപ്പ്‌ തൊട്ട്‌ ഹെഡ്‌കോൺസ്‌റ്റബിളായി വിരമിച്ചവർവരെയുള്ള 1971  ബാച്ചുകാരാണ്‌ അളകാപുരിയിൽ ഒത്തുകൂടിയത്‌.  കുടുംബസംഗമം ഡിഎംഒ ഡോ. പിയൂഷ്‌ നമ്പൂതിരി ഉദ്‌ഘാടനംചെയ്‌തു. കെ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. റിട്ട. പൊലീസ്‌ സൂപ്രണ്ട്‌ എൻ സുബാഷ്‌ ബാബു ‘ഞങ്ങൾ’ സുവർണജൂബിലി സ്‌മരണിക പ്രകാശിപ്പിച്ചു. ടി ബാലകൃഷ്‌ണൻ, ഇ ശ്രീനിവാസൻ, വി രാജൻ, എം സോമൻ, സി പി ലോഹിതാക്ഷൻ, വാസു മയ്യന്നൂർ, വി ഉദയചന്ദ്രൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top