പ്രതിരോധ മതിൽ തീർത്ത്‌ 
സഹകാരി സംഗമം

സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സഹകാരി സംഗമം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന റിസർവ്‌ ബാങ്ക്‌ നയങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന പ്രഖ്യാപനവുമായി സഹകാരി സംഗമം. സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി   നേതൃത്വത്തിന്റെ പങ്കാളിത്തം റിസർവ്‌ ബാങ്ക്‌ നടപടികൾക്കെതിരായ പ്രതിരോധത്തിന്റെ വൻമതിലായി മാറി.  സംഗമം കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജി എസ് പ്രശാന്ത്കുമാർ അധ്യക്ഷനായി. മനയത്ത് ചന്ദ്രൻ, വി പി കുഞ്ഞികൃഷ്ണൻ, ഐ മൂസ, പി എം സുരേഷ് ബാബു, ടി കെ രാജൻ, ഒ പി റഷീദ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി ജയരാജൻ, കേരള ബാങ്ക് ജനറൽ മാനേജർ സി അബ്ദുൽ മുജീബ്, എൻ കെ രാമചന്ദ്രൻ, ടി പി ശ്രീധരൻ, ആയാടത്തിൽ രവീന്ദ്രൻ, ഒള്ളൂർ ദാസൻ, രാധാ ഗോപി, കെ ശിവകുമാർ, സി വി അഖിൽ, എൻ വി കോയ എന്നിവർ സംസാരിച്ചു. സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ അരവിന്ദാക്ഷൻ സ്വാഗതവും വിജയൻ പി മേനോൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News