29 March Friday

പ്രതിരോധ മതിൽ തീർത്ത്‌ 
സഹകാരി സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സഹകാരി സംഗമം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്‌
സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന റിസർവ്‌ ബാങ്ക്‌ നയങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന പ്രഖ്യാപനവുമായി സഹകാരി സംഗമം. സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി   നേതൃത്വത്തിന്റെ പങ്കാളിത്തം റിസർവ്‌ ബാങ്ക്‌ നടപടികൾക്കെതിരായ പ്രതിരോധത്തിന്റെ വൻമതിലായി മാറി. 
സംഗമം കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജി എസ് പ്രശാന്ത്കുമാർ അധ്യക്ഷനായി. മനയത്ത് ചന്ദ്രൻ, വി പി കുഞ്ഞികൃഷ്ണൻ, ഐ മൂസ, പി എം സുരേഷ് ബാബു, ടി കെ രാജൻ, ഒ പി റഷീദ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി ജയരാജൻ, കേരള ബാങ്ക് ജനറൽ മാനേജർ സി അബ്ദുൽ മുജീബ്, എൻ കെ രാമചന്ദ്രൻ, ടി പി ശ്രീധരൻ, ആയാടത്തിൽ രവീന്ദ്രൻ, ഒള്ളൂർ ദാസൻ, രാധാ ഗോപി, കെ ശിവകുമാർ, സി വി അഖിൽ, എൻ വി കോയ എന്നിവർ സംസാരിച്ചു. സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ അരവിന്ദാക്ഷൻ സ്വാഗതവും വിജയൻ പി മേനോൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top