വി കെ കേളപ്പൻ മാസ്റ്ററെ അനുസ്മരിച്ചു

വി കെ കേളപ്പൻ മാസ്റ്റർ അനുസ്മരണം കെ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു


 മേപ്പയൂർ   മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി കെ കേളപ്പൻ മാസ്റ്ററുടെ 19-ാം ചരമവാർഷിക ദിനം  ആചരിച്ചു. ചാവട്ട്‌ സർഗ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. എൻ എം ദാമോദരൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, അനൂപ് കക്കോടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ടി രാജൻ, കെ രാജീവൻ, പി പി രാധാകൃഷ്ണൻ, പി പ്രസന്ന, ലോക്കൽ കമ്മിറ്റി അംഗം എൻ പി ശോഭ എന്നിവർ സംസാരിച്ചു. വി മോഹനൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News