19 April Friday

വി കെ കേളപ്പൻ മാസ്റ്ററെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

വി കെ കേളപ്പൻ മാസ്റ്റർ അനുസ്മരണം കെ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു

 മേപ്പയൂർ 

 മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന വി കെ കേളപ്പൻ മാസ്റ്ററുടെ 19-ാം ചരമവാർഷിക ദിനം  ആചരിച്ചു. ചാവട്ട്‌ സർഗ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. എൻ എം ദാമോദരൻ അധ്യക്ഷനായി.
കെ കുഞ്ഞിരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, അനൂപ് കക്കോടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ടി രാജൻ, കെ രാജീവൻ, പി പി രാധാകൃഷ്ണൻ, പി പ്രസന്ന, ലോക്കൽ കമ്മിറ്റി അംഗം എൻ പി ശോഭ എന്നിവർ സംസാരിച്ചു. വി മോഹനൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top