കനാലില്ല; കാടുമാത്രം

കനാൽഭൂമി കാട് മൂടിക്കിടക്കുന്നു


കാളാണ്ടിത്താഴം കനാൽ ഉപയോഗ ശൂന്യമായതോടെ പദ്ധതി പ്രദേശം കാടുമൂടി നശിക്കുന്നു. കുറ്റ്യാടി കനാൽപദ്ധതിക്കു കീഴിലെ മനത്താനത്ത് എഎൽപി സ്കൂൾമുതൽ വള്ളിശ്ശേരി താഴംവരെ  50 സെന്റ്‌ വരുന്നസ്ഥലമാണ് കാടുമൂടിക്കിടക്കുന്നത്‌.  കുറ്റ്യാടിയിൽനിന്നും കാർഷികമേഖലക്ക്  വെള്ളമെത്തിക്കാൻ 1977ലാണ് കനാൽ നിർമിച്ചത്.  കനാൽ നിർമിച്ചെങ്കിലും ജലസേചനം സാധ്യമാകാത്തതിനാൽ  വർഷങ്ങളോളം കാടുമൂടിക്കിടന്ന ഇവിടെ ഒരുഭാഗം എ പ്രദീപ് കുമാർ എംഎൽഎ ആയിരിക്കെ ബൈപാസ് റോഡിനായി മാറ്റിയിരുന്നു.  ബാക്കി സ്ഥലമാണ് മാലിന്യങ്ങൾ നിറഞ്ഞ് കാടുമൂടി കിടക്കുന്നത്. നീളത്തിൽ കിടക്കുന്ന സ്ഥലത്തിന് അനുയോജ്യമായ പദ്ധതി   ആവിഷ്കരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News