മഴ: 15 ക്യാമ്പ്‌



കോഴിക്കോട്‌ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ 15 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 196 കുടുംബങ്ങൾ. 606 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും. വടകര താലൂക്കിൽ എട്ട് ക്യാമ്പുകളുണ്ട്. കോഴിക്കോട്, താമരശേരി താലൂക്കുകളിൽ രണ്ട് ക്യാമ്പ് വീതവും കൊയിലാണ്ടി താലൂക്കിൽ മൂന്ന്‌ ക്യാമ്പുമുണ്ട്‌. കൺട്രോൾ റൂം നമ്പർ: കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ - 1077. Read on deshabhimani.com

Related News