രാമനാട്ടുകര നഗരസഭയിലെ 
രണ്ട്‌ ജീവനക്കാർക്ക്‌ സസ്പെൻഷൻ



രാമനാട്ടുകര  ചതുപ്പ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിന്‌ അനധികൃതമായി ക്രമവൽക്കരിച്ച് നമ്പർ നൽകിയ സംഭവത്തിൽ നഗരസഭാ റവന്യൂ ഇൻസ്പെക്ടർ എൻ അജിത് കുമാറിനെയും  ക്ലർക്ക്  സി എച്ച് സാജുവിനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കുടിവെള്ള കണക്‌ഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി താൽക്കാലിക നമ്പർ നൽകുന്നതിന് പകരം ശരിയായ കെട്ടിട നമ്പർ നൽകുകയായിരുന്നു. ഇത്‌  അസസ്‌മെന്റ്‌ രജിസ്റ്ററിൽ ഉൾപ്പെടുത്തിയതടക്കമുള്ള ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതിനാലാണ്‌  സസ്പെൻഷൻ.  രണ്ടുപേരും ഗുരുതര കൃത്യവിലോപം കാട്ടിയതായി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേജർ ഉൾപ്പെടെ ദുരുപയോഗിച്ചതായും കണ്ടെത്തിയിരുന്നു. സംഭവം പുറത്തായതോടെ സെക്രട്ടറി ജീവനക്കാർക്കെതിരെ  ഫറോക്ക് എസിപിക്ക് പരാതി നൽകി. നഗരസഭ യുഡിഎഫ് ഭരണത്തിൽ  വൻ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്നാരോപിച്ച്  എൽഡിഎഫ് പ്രക്ഷോഭത്തിലാണ്. Read on deshabhimani.com

Related News