29 March Friday
വ്യാജ കെട്ടിട നമ്പർ

രാമനാട്ടുകര നഗരസഭയിലെ 
രണ്ട്‌ ജീവനക്കാർക്ക്‌ സസ്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022
രാമനാട്ടുകര 
ചതുപ്പ് ഭൂമിയിൽ നിർമിച്ച കെട്ടിടത്തിന്‌ അനധികൃതമായി ക്രമവൽക്കരിച്ച് നമ്പർ നൽകിയ സംഭവത്തിൽ നഗരസഭാ റവന്യൂ ഇൻസ്പെക്ടർ എൻ അജിത് കുമാറിനെയും  ക്ലർക്ക്  സി എച്ച് സാജുവിനെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കുടിവെള്ള കണക്‌ഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി താൽക്കാലിക നമ്പർ നൽകുന്നതിന് പകരം ശരിയായ കെട്ടിട നമ്പർ നൽകുകയായിരുന്നു. ഇത്‌  അസസ്‌മെന്റ്‌ രജിസ്റ്ററിൽ ഉൾപ്പെടുത്തിയതടക്കമുള്ള ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതിനാലാണ്‌  സസ്പെൻഷൻ.  രണ്ടുപേരും ഗുരുതര കൃത്യവിലോപം കാട്ടിയതായി നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.സെക്രട്ടറിയുടെ ഡിജിറ്റൽ സിഗ്നേജർ ഉൾപ്പെടെ ദുരുപയോഗിച്ചതായും കണ്ടെത്തിയിരുന്നു.
സംഭവം പുറത്തായതോടെ സെക്രട്ടറി ജീവനക്കാർക്കെതിരെ  ഫറോക്ക് എസിപിക്ക് പരാതി നൽകി. നഗരസഭ യുഡിഎഫ് ഭരണത്തിൽ  വൻ അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്നാരോപിച്ച്  എൽഡിഎഫ് പ്രക്ഷോഭത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top