സഹകരണ ജീവനക്കാരുടെ പരിശീലനം തുടങ്ങി



ബാലുശേരി എം ദാസൻ സഹകരണ എൻജിനിയറിങ് കോളേജിൽ സഹകരണ സംഘം ജീവനക്കാരുടെ പരിശീലനാവശ്യാർഥം അനുവദിക്കപ്പെട്ട ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്‌ എം ഡിറ്റ് ഗ്ലോബൽ കോ ഓപ്പറേറ്റീവ് ട്രെയിനിങ് അക്കാദമിയിൽ ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങി. മിനിസ്റ്റീരിയൽ ജീവനക്കാരുടെ കരിയർ ഡെവലപ്മെന്റ് പ്രോഗ്രാം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്തു. 
എം ഡിറ്റ് സെക്രട്ടറി എ കെ മണി അധ്യക്ഷനായി. ഒള്ളൂർ ദാസൻ, രാജീവൻ മേപ്പയൂർ, വി വി ഹംസ എന്നിവർ സംസാരിച്ചു. 
10 വരെ നടക്കുന്ന പരിശീലനത്തിൽ  ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുക്കുന്നു. Read on deshabhimani.com

Related News