ലോകകപ്പ് പ്രത്യേക പതിപ്പ് പ്രകാശിപ്പിച്ചു

മണാശേരി എംകെഎച്ച്എംഎംഒ ഹയർ സെക്കൻഡറി സ്കൂൾ ജേർണലിസം ക്ലബ്ബിന്റെ ലോകകപ്പ് പ്രത്യേക പതിപ്പ് 
 മുൻ ഇന്ത്യൻതാരം യു ഷറഫലി പ്രകാശിപ്പിക്കുന്നു


മുക്കം ഖത്തർ ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് മണാശേരി എംകെഎച്ച്എംഎംഒ ഹയർ സെക്കൻഡറി സ്കൂൾ. ജേർണലിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഖത്തർ കഹാനി  എന്ന പേരിൽ പത്രം പുറത്തിറക്കി. മുൻ ഇന്ത്യൻ താരം യു ഷറഫലി പത്രം പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം അധ്യക്ഷനായി.  ഫുട്ബോൾ ഗ്രന്ഥകാരൻ റഹ്‌മാൻ പൂവ്വഞ്ചേരി, ഷഹാന ഷെറിൻ, ജി ദിയ ഫാത്തിമ, കെ പി സുഹ, എം അനാമിക, ഹിദ ഷാജി, നിയ അൻസിലി, കെ കെ ഷൗക്കത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News