ഫറോക്ക് ബ്ലോക്കിൽ 38,000 യുവജനങ്ങളെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും



ഫറോക്ക്  "മതനിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവനം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ  മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കാൻ ഫറോക്ക്‌ ബ്ലോക്ക് കൺവൻഷൻ തീരുമാനിച്ചു. ബ്ലോക്കിൽ 23 മേഖലകൾക്കുകീഴിൽ 38,000 യുവജനങ്ങളെ സംഘടനയിൽ അംഗങ്ങളാക്കും.  മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയത്തിനായി ചെറുവണ്ണൂർ എം വാസു സ്മാരകത്തിൽ  ചേർന്ന ബ്ലോക്ക് കൺവൻഷൻ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ എൽ യു അഭിധ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഷഫീക്ക് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി സന്ദേശ്, ട്രഷറർ കെ ലെനീഷ്, വൈസ് പ്രസിഡന്റ്‌ പി  ദിൻഷി ദാസ് എന്നിവർ സംസാ  രിച്ചു.   Read on deshabhimani.com

Related News