29 March Friday

ഫറോക്ക് ബ്ലോക്കിൽ 38,000 യുവജനങ്ങളെ ഡിവൈഎഫ്ഐ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
ഫറോക്ക് 
"മതനിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവനം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ  മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കാൻ ഫറോക്ക്‌ ബ്ലോക്ക് കൺവൻഷൻ തീരുമാനിച്ചു. ബ്ലോക്കിൽ 23 മേഖലകൾക്കുകീഴിൽ 38,000 യുവജനങ്ങളെ സംഘടനയിൽ അംഗങ്ങളാക്കും.
 മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയത്തിനായി ചെറുവണ്ണൂർ എം വാസു സ്മാരകത്തിൽ  ചേർന്ന ബ്ലോക്ക് കൺവൻഷൻ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്‌ എൽ യു അഭിധ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ഷഫീക്ക് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി സന്ദേശ്, ട്രഷറർ കെ ലെനീഷ്, വൈസ് പ്രസിഡന്റ്‌ പി  ദിൻഷി ദാസ് എന്നിവർ സംസാ  രിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top