കടന്തറപുഴ കവിഞ്ഞു

കടന്തറപുഴ കരകവിഞ്ഞൊഴുകിയപ്പോൾ


കുറ്റ്യാടി മഴയിൽ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പാമ്പൻകോട്, എക്കൽ മേഖലയിൽ മണ്ണിടിഞ്ഞു. കടന്തറ പുഴ കരകവിഞ്ഞു. പുഴയോരത്തുള്ളവരെയും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലമുകളിലെ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണ്ണിടിഞ്ഞ് പാമ്പൻകോട് സന്തോഷിന്റെ വീട്‌ ഭാഗികമായി തകർന്നു. എക്കൽ മലയിലുണ്ടായ മണ്ണിടിച്ചിലിൽ തൈയുള്ളതിൽ കുഞ്ഞിരാമന്റെ വീട്‌ ഭീഷണിയിലാണ്. പശുക്കടവ് ദുരന്തനിവാരണ ഷെൽട്ടറിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ട് കുടുംബങ്ങളിലെ 30 അംഗങ്ങളാണുള്ളത്.   Read on deshabhimani.com

Related News