25 April Thursday
പശുക്കടവ് മലയിൽ മണ്ണിടിച്ചിൽ

കടന്തറപുഴ കവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കടന്തറപുഴ കരകവിഞ്ഞൊഴുകിയപ്പോൾ

കുറ്റ്യാടി
മഴയിൽ മരുതോങ്കര പഞ്ചായത്തിലെ പശുക്കടവ് പാമ്പൻകോട്, എക്കൽ മേഖലയിൽ മണ്ണിടിഞ്ഞു. കടന്തറ പുഴ കരകവിഞ്ഞു. പുഴയോരത്തുള്ളവരെയും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലമുകളിലെ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മണ്ണിടിഞ്ഞ് പാമ്പൻകോട് സന്തോഷിന്റെ വീട്‌ ഭാഗികമായി തകർന്നു. എക്കൽ മലയിലുണ്ടായ മണ്ണിടിച്ചിലിൽ തൈയുള്ളതിൽ കുഞ്ഞിരാമന്റെ വീട്‌ ഭീഷണിയിലാണ്. പശുക്കടവ് ദുരന്തനിവാരണ ഷെൽട്ടറിലെ ദുരിതാശ്വാസ ക്യാമ്പിൽ എട്ട് കുടുംബങ്ങളിലെ 30 അംഗങ്ങളാണുള്ളത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top