സിപിഐ എം നേതാക്കൾ 
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു



പേരാമ്പ്ര      മുതുകാട് നരേന്ദ്രദേവ് അങ്കണവാടിയിലും സാംസ്കാരിക നിലയത്തിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് സിപിഐ എം നേതാക്കൾ സന്ദർശിച്ചു.  ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ലോക്കൽ സെക്രട്ടറി പി സി സുരാജൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.  ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് ആദിവാസി കോളനി ഉൾപ്പെടുന്ന പ്രദേശത്തുനിന്ന്‌ 24 കുടുംബങ്ങളിലുള്ള 96 പേരാണ് ക്യാമ്പിലുള്ളത്‌. Read on deshabhimani.com

Related News