മഴക്കെടുതിയിൽ ജില്ല

കടലോളം വേദന... കാലവർഷം തീരവാസികൾക്ക് ഭീതിയുടെ നാളുകളാണ്. കടൽ ക്ഷോഭത്തിൽ കടൽ ഭിത്തി തകർന്നതോടെ കോഴിക്കോട് ശാന്തിനഗർ കോളനിയിലെ ചന്ദ്രികയുടെ വീട്ടിനുള്ളിലേക്ക് തിരമാല അടിച്ചു കയറുന്നു ഫോട്ടോ ബിനുരാജ്


 കോഴിക്കോട്‌  ജില്ലയിൽ കനത്ത കാലവർഷത്തിൽ വ്യാപകനാശം. 12 വീടുകൾ ഭാഗികമായി തകർന്നു. കടൽക്ഷോഭവും ശക്തമായി. കടലാക്രമണത്തെ തുടർന്ന്‌ വെസ്റ്റ്ഹിൽ, അത്താണിക്കൽ, കോയാറോഡ് ബീച്ചുകളിലെ എൺപതോളം വീടുകൾ തകർച്ചാഭീഷണിയിലാണ്‌. അതിശക്തമായ കാറ്റിനൊപ്പം വീശിയടിച്ച തിരമാലയിൽ ശാന്തിനഗർ കോളനിയിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി. അരക്കിലോമീറ്ററോളം പ്രദേശത്ത് കടൽഭിത്തി തകർന്നു. കടലിലും കരയിലുമായി ഉണ്ടായിരുന്ന മാലിന്യങ്ങൾ വീടുകൾക്കകത്തെത്തി.  കരുവൻതിരുത്തി ബഡേരി മുഹമ്മദ്‌ ബഷീർ, കുമാരനെല്ലൂർ സരോജിനി ചൂരക്കട്ടിൽ, തിനൂ മുള്ളമ്പത്ത് പാറവട്ടം ചന്ദ്രൻ,  കാവിലുമ്പാറ വെട്ടിക്കുഴിയിൽ ജോസ്, ഞാറക്കാട്ടിൽ പുഷ്‌പരാജൻ, കോട്ടൂർ കുട്ടിക്കണ്ടി തങ്കമണി, കൂരാച്ചുണ്ട്  കുഴിപ്പള്ളി സുലോചന, എരവട്ടൂർ എടവരാട് തെയോത്ത് മീത്തൽ ദേവി, കൊഴുക്കല്ലൂർ മലയിൽവളപ്പിൽ ജയചന്ദ്രൻ,  തിരുവമ്പാടിയിൽ കുനിയം പറമ്പത്ത് ഇടത്തിൽ ഗോപി എന്നിവരുടെ വീടുകൾ മരംവീണ് ഭാഗികമായി തകർന്നു.   Read on deshabhimani.com

Related News