വധശ്രമക്കേസിൽ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ



കോഴിക്കോട്‌   മദ്യലഹരിയിൽ സുഹൃത്തിനെ കത്തികൊണ്ട്‌ കുത്തിയ കേസിൽ ലീഗ്‌ നേതാവായ  മുൻ എംഎൽഎയുടെ മകൻ അറസ്‌റ്റിൽ. ഇസ്‌ഹാഖ്‌ കുരിക്കളുടെ മകൻ മുഹമ്മദ്‌ മൊയ്‌തീൻ കുരിക്കളെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.       കഴിഞ്ഞ ജനുവരി അഞ്ചിന്‌ കുതിരവട്ടത്താണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന   സുഹൃത്തുക്കൾ തമ്മിൽ വാക്‌തർക്കമുണ്ടായി. തുടർന്ന്‌  വിനീഷ്‌ മൂസയെന്ന  സുഹൃത്തിനെ കത്തികൊണ്ട്‌ കുത്തിയെന്നാണ്‌ കേസ്‌. ഞായർ മഞ്ചേരിയിലെ വീട്ടിൽനിന്നാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌. 
    ഇയാൾ നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി  തള്ളിയിരുന്നു. മുഹമ്മദ്‌ മൊയ്‌തീൻ കുരിക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. Read on deshabhimani.com

Related News