29 March Friday

വധശ്രമക്കേസിൽ ലീഗ്‌ നേതാവിന്റെ മകൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കോഴിക്കോട്‌
  മദ്യലഹരിയിൽ സുഹൃത്തിനെ കത്തികൊണ്ട്‌ കുത്തിയ കേസിൽ ലീഗ്‌ നേതാവായ  മുൻ എംഎൽഎയുടെ മകൻ അറസ്‌റ്റിൽ. ഇസ്‌ഹാഖ്‌ കുരിക്കളുടെ മകൻ മുഹമ്മദ്‌ മൊയ്‌തീൻ കുരിക്കളെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 
     കഴിഞ്ഞ ജനുവരി അഞ്ചിന്‌ കുതിരവട്ടത്താണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന   സുഹൃത്തുക്കൾ തമ്മിൽ വാക്‌തർക്കമുണ്ടായി. തുടർന്ന്‌  വിനീഷ്‌ മൂസയെന്ന  സുഹൃത്തിനെ കത്തികൊണ്ട്‌ കുത്തിയെന്നാണ്‌ കേസ്‌. ഞായർ മഞ്ചേരിയിലെ വീട്ടിൽനിന്നാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌. 
    ഇയാൾ നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി  തള്ളിയിരുന്നു. മുഹമ്മദ്‌ മൊയ്‌തീൻ കുരിക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top