കോവിഡ് 19 
ജാഗ്രതക്ക്‌ 
ജില്ലക്ക് 
അംഗീകാരം



കോഴിക്കോട്‌ കോവിഡ് മഹാമാരിക്കാലത്ത്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രതിരോധ സംവിധാനം  ശക്തിപ്പെടുത്താനും ജില്ലാ ഭരണകേന്ദ്രം വികസിപ്പിച്ച കോവിഡ് 19 ജാഗ്രതാ പദ്ധതിക്ക്‌ സംസ്ഥാന ഇ- ഗവേണൻസ് അവാർഡുകൾ ലഭിച്ചു. ഇ ഹെൽത്ത്, ഇ മെഡിസിൻ വിഭാഗത്തിലും കോവിഡ് പ്രതിരോധത്തിലെ നൂതന പദ്ധതികൾ വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചു.  2019–-20, 2020–-21 വർഷങ്ങളിലെ അവാർഡുകളാണ് വിതരണംചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി ഉമ്മർ ഫാറൂഖ്,  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ  നവീൻ, എൻഐസി ടെക്നിക്കൽ ഡയറക്ടർ റോളി, ഐടി മിഷൻ ഡിപിഎം മിഥുൻ കൃഷ്ണ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. Read on deshabhimani.com

Related News