29 March Friday

കോവിഡ് 19 
ജാഗ്രതക്ക്‌ 
ജില്ലക്ക് 
അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
കോഴിക്കോട്‌
കോവിഡ് മഹാമാരിക്കാലത്ത്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രതിരോധ സംവിധാനം  ശക്തിപ്പെടുത്താനും ജില്ലാ ഭരണകേന്ദ്രം വികസിപ്പിച്ച കോവിഡ് 19 ജാഗ്രതാ പദ്ധതിക്ക്‌ സംസ്ഥാന ഇ- ഗവേണൻസ് അവാർഡുകൾ ലഭിച്ചു. ഇ ഹെൽത്ത്, ഇ മെഡിസിൻ വിഭാഗത്തിലും കോവിഡ് പ്രതിരോധത്തിലെ നൂതന പദ്ധതികൾ വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. 
2019–-20, 2020–-21 വർഷങ്ങളിലെ അവാർഡുകളാണ് വിതരണംചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. വി ഉമ്മർ ഫാറൂഖ്,  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ  നവീൻ, എൻഐസി ടെക്നിക്കൽ ഡയറക്ടർ റോളി, ഐടി മിഷൻ ഡിപിഎം മിഥുൻ കൃഷ്ണ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top