എസ്‌എഫ്‌ഐ സംസ്ഥാന നവമാധ്യമ 
ശിൽപ്പശാല ആരംഭിച്ചു

എസ്‌എഫ്ഐ സംസ്ഥാന നവമാധ്യമ ശിൽപ്പശാല കോഴിക്കോട്‌ യൂത്ത് ഹോസ്റ്റലിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌യുന്നു


കോഴിക്കോട്  എസ്‌എഫ്‌ഐയുടെ സംസ്ഥാന നവമാധ്യമ ശിൽപ്പശാല  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. യൂത്ത്‌ ഹോസ്‌റ്റലിൽ മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല ഞായറാഴ്‌ച സമാപിക്കും.   എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിൻ ദേവ് എംഎൽഎ,  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദർശ് എം സജി, കെ പി ഐശ്വര്യ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എ സക്കീർ, ടി അതുൽ എന്നിവർ  സംസാരിച്ചു. എസ് അശ്വത്ത്, യു കെ മുനവർ അലി, സി എൻ മിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ജില്ലകളിൽനിന്ന്‌  തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ  പങ്കെടുക്കുന്നുണ്ട്‌.  Read on deshabhimani.com

Related News