29 March Friday

എസ്‌എഫ്‌ഐ സംസ്ഥാന നവമാധ്യമ 
ശിൽപ്പശാല ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

എസ്‌എഫ്ഐ സംസ്ഥാന നവമാധ്യമ ശിൽപ്പശാല കോഴിക്കോട്‌ യൂത്ത് ഹോസ്റ്റലിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌യുന്നു

കോഴിക്കോട് 

എസ്‌എഫ്‌ഐയുടെ സംസ്ഥാന നവമാധ്യമ ശിൽപ്പശാല  മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു. യൂത്ത്‌ ഹോസ്‌റ്റലിൽ മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന ശിൽപ്പശാല ഞായറാഴ്‌ച സമാപിക്കും.   എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിൻ ദേവ് എംഎൽഎ,  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആദർശ് എം സജി, കെ പി ഐശ്വര്യ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എ സക്കീർ, ടി അതുൽ എന്നിവർ  സംസാരിച്ചു. എസ് അശ്വത്ത്, യു കെ മുനവർ അലി, സി എൻ മിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ജില്ലകളിൽനിന്ന്‌  തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ  പങ്കെടുക്കുന്നുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top