എൽഐസി 
ജനസഭ നാളെ



വടകര എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ‘പീപ്പിൾ ഫോർ എൽഐസി' ജില്ലാസമിതി ബുധനാഴ്ച ജനസഭ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാതല ഉദ്ഘാടനം മുനിസിപ്പൽ ടൗൺഹാളിൽ പകൽ നാലരക്ക് ‘പീപ്പിൾ ഫോർ എൽഐസി' സംസ്ഥാന ചെയർമാൻ ഡോ. ടി എം തോമസ് ഐസക് നിർവഹിക്കും. സംസ്ഥാനത്ത്‌ 10,000 ജനസഭകൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ ഐ കെ ബിജു, കെ പി ഷൈനു, സി വി അനിൽകുമാർ, പി ശശിധരൻ, പി ഗംഗാധരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News