28 March Thursday

എൽഐസി 
ജനസഭ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
വടകര
എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ‘പീപ്പിൾ ഫോർ എൽഐസി' ജില്ലാസമിതി ബുധനാഴ്ച ജനസഭ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാതല ഉദ്ഘാടനം മുനിസിപ്പൽ ടൗൺഹാളിൽ പകൽ നാലരക്ക് ‘പീപ്പിൾ ഫോർ എൽഐസി' സംസ്ഥാന ചെയർമാൻ ഡോ. ടി എം തോമസ് ഐസക് നിർവഹിക്കും. സംസ്ഥാനത്ത്‌ 10,000 ജനസഭകൾ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ ഐ കെ ബിജു, കെ പി ഷൈനു, സി വി അനിൽകുമാർ, പി ശശിധരൻ, പി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top