പിഎൻബി ശാഖകൾ ഉപരോധിക്കും



കോഴിക്കോട്‌ അക്കൗണ്ടിൽനിന്ന്‌ തട്ടിയ പണം പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ രണ്ട്‌ ദിവസത്തിനകം കോർപറേഷന്‌ തിരിച്ചുതന്നില്ലെങ്കിൽ ചൊവ്വാഴ്‌ച മുതൽ നഗരത്തിലെ  ബാങ്കിന്റെ മുഴുവൻ ശാഖയും എൽഡിഎഫ്‌ ഉപരോധിക്കുമെന്ന്‌  മേയർ ബീന ഫിലിപ്പ്‌, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്ക്‌ അധികൃതർ രണ്ട്‌ ദിവസം സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്‌.  സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റ്‌ ബാങ്കുകളിലെ അക്കൗണ്ടുകളും പരിശോധിക്കുമെന്നും അവർ  പറഞ്ഞു. Read on deshabhimani.com

Related News