കോളിക്കടവ് സ്കൂളിൽ കുട്ടികൾക്ക്‌ പാർക്ക്



ബാലുശേരി കോളിക്കടവ് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്‌കൂളിൽ കുട്ടികളുടെ പാർക്ക് കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് അധ്യക്ഷനായി.  പഞ്ചായത്തംഗങ്ങളായ  സിന്ധു കയ്‌പങ്ങൽ, കെ പി ദാമോദരൻ, സ്‌കൂൾ മാനേജർ പി ജയരാജൻ, പ്രധാനാധ്യാപിക  പി എൻ പ്രീത, ഇ രമേശ്, വി ടി കുരുവിള, സുനിത ഓച്ചുമ്മൽ,  ബി ഗിരീഷ്,  ബബിത ശ്രീജിത്ത്, കെ പി  കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.  ഗാനരചയിതാവ് കെ പി കിഷോറിനെ ആദരിച്ചു. Read on deshabhimani.com

Related News