പേരാമ്പ്ര മത്സ്യമാർക്കറ്റ് നാളെ തുറക്കും



പേരാമ്പ്ര      ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 70ലക്ഷം രൂപ ചെലവിൽ നിർമിച്ച പേരാമ്പ്ര മത്സ്യമാർക്കറ്റ് ബുധൻ രാവിലെ 10ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.  ഒരേസമയം 50 പേർക്ക് മീൻ വിൽക്കാനുള്ള സൗകര്യമാണ്  മാർക്കറ്റിലുള്ളത്.  മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനവുമുണ്ട്. മാർക്കറ്റ് തുറക്കുന്നതോടെ മാർക്കറ്റിന് പുറത്തുവച്ചുള്ള മത്സ്യവില്പന തടയുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. Read on deshabhimani.com

Related News