29 March Friday

പേരാമ്പ്ര മത്സ്യമാർക്കറ്റ് നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
പേരാമ്പ്ര     
ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 70ലക്ഷം രൂപ ചെലവിൽ നിർമിച്ച പേരാമ്പ്ര മത്സ്യമാർക്കറ്റ് ബുധൻ രാവിലെ 10ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.  ഒരേസമയം 50 പേർക്ക് മീൻ വിൽക്കാനുള്ള സൗകര്യമാണ്  മാർക്കറ്റിലുള്ളത്. 
മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനവുമുണ്ട്. മാർക്കറ്റ് തുറക്കുന്നതോടെ മാർക്കറ്റിന് പുറത്തുവച്ചുള്ള മത്സ്യവില്പന തടയുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top