പുസ്തകം പ്രകാശിപ്പിച്ചു



വടകര പ്രേംജിത്ത് ചോമ്പാലയുടെ ആദ്യ കഥാസമാഹാരം ‘യഥേഷ്ടം ഞാൻ' പുസ്തകം  കഥാകൃത്ത് വി ആർ സുധീഷ് അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മറിന്‌ നൽകി പ്രകാശിപ്പിച്ചു. കെ പി മനോജ് കുമാർ അധ്യക്ഷനായി.  പ്രേംജിത്ത് ചോമ്പാല തിരക്കഥയും സംവിധാനവും നിർവഹിച്ച രണ്ട് ഹ്രസ്വചിത്രങ്ങളുടെ പുറത്തിറക്കൽ കാഞ്ചനമാല നിർവഹിച്ചു. സിനിമാനടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, കലാഭവൻ നന്ദന, പ്രേംജിത്ത് ചോമ്പാല, സാജിദ് റഹ്മാൻ, പ്രവീൺ ചോമ്പാല എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News