അയ്യപ്പഭക്തരുടെ വാൻ അപകടത്തിൽപ്പെട്ടു



 ചോറോട്  പെരുവാട്ടുംതാഴ ജങ്ഷനിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ വെള്ളി പുലർച്ചെ  ഡിവൈഡറിൽ തട്ടി അപകടം. കാലിന് ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം തകർന്നു. റോഡിൽ  വെളിച്ചമില്ലാത്തതും പാത ഇടുങ്ങിയതും കാരണം ഇവിടെ അപകടം പതിവാണ്‌. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറുകൾ ഈ ഭാഗത്ത്‌ അപകടക്കെണിയൊരുക്കുകയാണ്‌. Read on deshabhimani.com

Related News