അക്ഷരമുറ്റം ക്വിസ്‌: സംഘാടക സമിതി 
രൂപീകരിച്ചു



കോഴിക്കോട്‌  ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സര നടത്തിപ്പിനായി  സംഘാടക സമിതി രൂപീകരിച്ചു.  ദേശാഭിമാനി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് മാനേജർ ഒ പി സുരേഷ് അധ്യക്ഷനായി. സീനിയർ ന്യൂസ് എഡിറ്റർ  കെ പ്രേമനാഥ്, ബ്യൂറോ ചീഫ് പി വി ജീജോ എന്നിവർ  സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ- ഓർഡിനേറ്റർ പി രഞ്ജിത്  സ്വാഗതവും  വി എം മനോജ്   നന്ദിയും  പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി  ഒ പി സുരേഷ് (ചെയർമാൻ),   സി പി അബൂബക്കർ, കെ  പ്രേമനാഥ്, എം രാജേഷ് ബാബു (വൈസ് ചെയർമാന്മാർ).  പി  രഞ്ജിത്‌ (കൺവീനർ), ടി കെ പ്രകാശൻ, ഐ അനിത, പി കെ സജിത്‌  (ജോ. കൺവീനർമാർ) എന്നിവരെ   തെരഞ്ഞെടുത്തു. അക്ഷരമുറ്റം സ്‌കൂൾ മത്സരം ജനുവരി 12നാണ്‌.  ഉപജില്ലാമത്സരം 19നും ജില്ലാമത്സരം 29നും നടത്തും. Read on deshabhimani.com

Related News