20 April Saturday

അക്ഷരമുറ്റം ക്വിസ്‌: സംഘാടക സമിതി 
രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021
കോഴിക്കോട്‌ 
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്‌കൂൾതല മത്സര നടത്തിപ്പിനായി  സംഘാടക സമിതി രൂപീകരിച്ചു.  ദേശാഭിമാനി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് മാനേജർ ഒ പി സുരേഷ് അധ്യക്ഷനായി. സീനിയർ ന്യൂസ് എഡിറ്റർ  കെ പ്രേമനാഥ്, ബ്യൂറോ ചീഫ് പി വി ജീജോ എന്നിവർ  സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ- ഓർഡിനേറ്റർ പി രഞ്ജിത്  സ്വാഗതവും  വി എം മനോജ്   നന്ദിയും  പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി  ഒ പി സുരേഷ് (ചെയർമാൻ), 
 സി പി അബൂബക്കർ, കെ  പ്രേമനാഥ്, എം രാജേഷ് ബാബു (വൈസ് ചെയർമാന്മാർ).  പി  രഞ്ജിത്‌ (കൺവീനർ), ടി കെ പ്രകാശൻ, ഐ അനിത, പി കെ സജിത്‌  (ജോ. കൺവീനർമാർ) എന്നിവരെ   തെരഞ്ഞെടുത്തു. അക്ഷരമുറ്റം സ്‌കൂൾ മത്സരം ജനുവരി 12നാണ്‌.  ഉപജില്ലാമത്സരം 19നും ജില്ലാമത്സരം 29നും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top