ബസ്സിൽ അപസ്‌മാരബാധയുണ്ടായ വയോധികന്‌ രക്ഷകരായി ജീവനക്കാർ



കോഴിക്കോട്‌ അപസ്‌മാരം ബാധിച്ച്‌ ബസ്സിനുള്ളിൽ തളർന്നുവീണ വയോധികന്‌ രക്ഷകരായി ജീവനക്കാർ. ചെലപ്രം സ്വദേശി പ്രഭാകരൻ നായരാ(70)ണ്‌ ബദിരൂർ–- കോഴിക്കോട്‌ റൂട്ടിലെ അനാമിക ബസ്സിൽ തളർന്നുവീണത്‌. ബസ്‌ കക്കോടിയിൽ ആളെ ഇറക്കുന്നതിനിടെയാണ്‌ പ്രഭാകരൻ നായർക്ക്‌ അപസ്‌മാരം ഉണ്ടായത്‌. ബസ്‌ജീവനക്കാർ  സ്ഥലത്തുണ്ടായിരുന്ന ഓട്ടോക്കാരോട്‌ ആശുപത്രിലെത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതോടെ കൂടത്തുംപൊയിൽ സ്വദേശികളായ ഡ്രൈവർ എം ശിശോബ്‌, ക്ലീനർ എ ജെ ജോബിൻ, കണ്ടക്ടർ രാഹുൽ രാജ്‌ എന്നിവർ ചേർന്ന്‌ കക്കോടിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. രോഗിയെ ബസ്സിനുള്ളിൽ വെച്ചുതന്നെ പരിശോധിച്ച്‌ പ്രഥമശുശ്രൂഷ നൽകിയശേഷമാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. Read on deshabhimani.com

Related News