വരൂ... ക്ഷയം തുടച്ചുനീക്കാം

തീരദേശ മേഖല ക്ഷയരോഗ നിർമാർജന യജ്ഞം പദ്ധതി ജില്ലാതല ഉദ്‌ഘാടനം മേയർ ഡോ. ബീന ഫിലിപ്പ്‌ നിർവഹിക്കുന്നു


കോഴിക്കോട്‌ തീരദേശ ക്ഷയരോഗ നിർമാർജന യജ്ഞം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ്‌ നിർവഹിച്ചു. മേഖലയിൽ ബോധവൽക്കരണവും രോഗനിർണയ ക്യാമ്പുകളും നടത്തും. ടി ബി ഫോറം ജില്ലാ പ്രസിഡന്റ്‌ ശശികുമാർ ചേളന്നൂർ അധ്യക്ഷനായി. ഡിഎംഒ ഉമ്മർ ഫാറൂഖ്‌, ജില്ലാ ടിബി ഓഫീസർ ഡോ. ടി സി അനുരാധ, ഡോ. പി പി പ്രമോദ്‌ കുമാർ, കെ എ അബ്ദുൾ സലാം, ടി പി സുനിൽ,  സുജിത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News