കിഴക്കോത്ത്‌ പഞ്ചായത്തിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌



എളേറ്റിൽ കിഴക്കോത്ത് പഞ്ചായത്തിലെ അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ എൽഡിഎഫ്‌  പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി.  സ്വജനപക്ഷപാതം അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച്‌ സ്വന്തം കൃഷിയിടത്തിൽ തൊഴിലെടുപ്പിച്ച വാർഡ് അംഗം രാജിവയ്‌ക്കുക, പഞ്ചായത്ത് ജീവനക്കാരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സിപിഐ എം താമരശേരി ഏരിയാ കമ്മിറ്റി അംഗം എൻ കെ സുരേഷ് ഉദ്ഘാടനംചെയ്തു.  എം എസ് മുഹമ്മദ്‌ അധ്യക്ഷനായി.  മലയിൽ വിജയൻ, വഹാബ് മണ്ണിൽകടവ്, കെ എം നാസർ, വി പി സുൽഫിക്കർ,  വാർഡ് അംഗങ്ങളായ ഐ സജിത, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത് എന്നിവർ സംസാരിച്ചു . എൽഡിഎഫ് കൺവീനർ പി സുധാകരൻ സ്വാഗതവും എം ബാബുരാജ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News