പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭീഷണിയുമായി പ്രസിഡന്റ്‌



നാദാപുരം ഭീഷണിപ്പെടുത്തുകയും  ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽവച്ച്  അസഭ്യം പറയുകയും ചെയ്‌തതിൽ നാദാപുരം പഞ്ചായത്ത്‌ പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ  മുസ്ലിംലീഗ് നേതാവ്‌ വി വി മുഹമ്മദലിക്കെതിരെ സെക്രട്ടറി റെജുലാൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. ബുധനാഴ്ച രാവിലെ ഓഫീസിലാണ് സംഭവം. രണ്ടാം വാർഡിൽ വായനശാല പൊളിച്ചുനീക്കിയ ഭൂമിയിൽ ബഡ്സ്‌ സ്കൂൾ നിർമിക്കാനുള്ള ഭരണസമിതി നീക്കം നിയമവിരുദ്ധമാണെന്ന് പഞ്ചായത്ത് സെക്രട്ടറി നിലപാട് സ്വീകരിച്ചിരുന്നു. ഇതിൽ പ്രകോപിതനായ മുഹമ്മദലി  ഭീഷണിപ്പെടുത്തുകയായിരുന്നു.  സംഭവമറിഞ്ഞ എൽഡിഎഫ് ജനപ്രതിനിധികളും ഒരു വിഭാഗം ജീവനക്കാരും സെക്രട്ടറിക്ക് പിന്തുണയുമായി എത്തി. വായനശാല പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും, ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധമാണ് ബോർഡ് മീറ്റിങ്ങിലും പഞ്ചായത്തിന് മുന്നിലും സംഘടിപ്പിച്ചത്. Read on deshabhimani.com

Related News