26 April Friday

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭീഷണിയുമായി പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
നാദാപുരം
ഭീഷണിപ്പെടുത്തുകയും  ജീവനക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽവച്ച്  അസഭ്യം പറയുകയും ചെയ്‌തതിൽ നാദാപുരം പഞ്ചായത്ത്‌ പ്രസിഡന്റും പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ  മുസ്ലിംലീഗ് നേതാവ്‌ വി വി മുഹമ്മദലിക്കെതിരെ സെക്രട്ടറി റെജുലാൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. ബുധനാഴ്ച രാവിലെ ഓഫീസിലാണ് സംഭവം. രണ്ടാം വാർഡിൽ വായനശാല പൊളിച്ചുനീക്കിയ ഭൂമിയിൽ ബഡ്സ്‌ സ്കൂൾ നിർമിക്കാനുള്ള ഭരണസമിതി നീക്കം നിയമവിരുദ്ധമാണെന്ന് പഞ്ചായത്ത് സെക്രട്ടറി നിലപാട് സ്വീകരിച്ചിരുന്നു. ഇതിൽ പ്രകോപിതനായ മുഹമ്മദലി  ഭീഷണിപ്പെടുത്തുകയായിരുന്നു. 
സംഭവമറിഞ്ഞ എൽഡിഎഫ് ജനപ്രതിനിധികളും ഒരു വിഭാഗം ജീവനക്കാരും സെക്രട്ടറിക്ക് പിന്തുണയുമായി എത്തി. വായനശാല പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും, ഡിവൈഎഫ്ഐയും ശക്തമായ പ്രതിഷേധമാണ് ബോർഡ് മീറ്റിങ്ങിലും പഞ്ചായത്തിന് മുന്നിലും സംഘടിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top