പുതിയപ്പുറത്ത് അപകടം പതിവാകുന്നു



നടുവണ്ണൂർ സംസ്ഥാന പാതയിൽ പുതിയപ്പുറത്ത് അപകടം പതിവാകുന്നു. കഴിഞ്ഞ കുറച്ചുനാളുകൾക്കകം  അഞ്ച്‌ ജീവനുകളാണ്‌ ഇവിടെ  പൊലിഞ്ഞത്‌. ഞായറാഴ്ച പകൽ 3.30 ന്  ബൈക്കും കാറും  കൂട്ടിയിടിച്ച്  ബൈക്ക് യാത്രക്കാരനായ പൂഴിത്തോട് കൈതക്കുളം ജോർജ് തോമസിനെ  (30) പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഈ ആഴ്‌ചയിൽ മൂന്ന്‌ അപകടങ്ങളുണ്ടായിട്ടുണ്ട് . Read on deshabhimani.com

Related News