ഇഎസ്‌ഐ 
ഡിസ്‌പെൻസറികളിൽ 
പിഎസ്‌സി നിയമനം വൈകരുത്



ഫറോക്ക് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇഎസ്ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലും ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികകളിൽ  പിഎസ്‌സി നിയമനം നടത്തണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്‌സ്‌ അസോസിയേഷൻ  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുവർഷംമുമ്പ് ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചെങ്കിലും പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ 10 തസ്തികകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുകയാണ്. യോഗത്തിൽ   ജില്ലാ പ്രസിഡന്റ്‌ ടി കെ ജയരാജൻ അധ്യക്ഷനായി. സെക്രട്ടറി പി  ശ്രീലേഷ്, കെ രൂപേഷ്, എം വി മണികണ്ഠൻ, എം ജനീഷ്, സി ജഗദീശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News