26 April Friday

ഇഎസ്‌ഐ 
ഡിസ്‌പെൻസറികളിൽ 
പിഎസ്‌സി നിയമനം വൈകരുത്

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
ഫറോക്ക്
ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള ഇഎസ്ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലും ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികകളിൽ  പിഎസ്‌സി നിയമനം നടത്തണമെന്ന് കേരള ഗവ. ഫാർമസിസ്റ്റ്‌സ്‌ അസോസിയേഷൻ  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുവർഷംമുമ്പ് ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചെങ്കിലും പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ 10 തസ്തികകളിൽ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുകയാണ്. യോഗത്തിൽ   ജില്ലാ പ്രസിഡന്റ്‌ ടി കെ ജയരാജൻ അധ്യക്ഷനായി. സെക്രട്ടറി പി  ശ്രീലേഷ്, കെ രൂപേഷ്, എം വി മണികണ്ഠൻ, എം ജനീഷ്, സി ജഗദീശൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top