കലക്ടറേറ്റിലേക്ക്‌ ചുമട്ടുതൊഴിലാളികളുടെ മാർച്ച്‌

സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്‌ 
സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്‌ ഉദ്‌ഘാടനംചെയ്യുന്നു


കോഴിക്കോട്‌  സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ കലക്ടറേറ്റ്‌ മാർച്ചും ധർണയും‌ നടത്തി. ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്‌  ഉദ്‌ഘാടനംചെയ്തു. മൂസ പന്തീരാങ്കാവ്‌ അധ്യക്ഷനായി.  ഇ എം സുരേഷ്‌ , അഡ്വ. എം രാജൻ, സക്കീർ ,  സി നാസർ,  പി കെ നാസർ, പി പി മോഹനൻ , കെ എം കോയ, എ സി അബ്‌ദു , കെ രാജൻ എന്നിവർ സംസാരിച്ചു.  സമര സമിതി കൺവീനർ സി കുഞ്ഞാദുകോയ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News