മികച്ച റോൾ മോഡലിനുള്ള 
പുരസ്‌കാരം ഗിരീഷ്‌ കാർത്തിക്കിന്‌



താമരശേരി  ഉൾക്കാഴ്‌ച്ചകൊണ്ട്‌ സഹജീവികൾക്ക്‌ കാരുണ്യഹസ്‌തമായ ഗിരീഷ്‌ കാർത്തിക്കിന്‌ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. ഭിന്നശേഷിക്കാർക്കിടയിലെ മികച്ച റോൾ മോഡലിനുള്ള സംസ്ഥാന പുരസ്കാരമാണ്‌  ഉണ്ണികുളം ഇയ്യാട്‌ സ്വദേശി  ഗിരീഷിന്‌ ലഭിച്ചത്‌.  കാഴ്‌ച പരിമിതനായിട്ടും ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ, സാമൂഹ്യ സാംസ്കാരിക മേഖല, ലൈബ്രറി തുടങ്ങി എല്ലാ മേഖലയിലും  നടത്തിയ പ്രവർത്തനമാണ്‌ ഗിരീഷിനെ അവാർഡിന്‌ പ്രാപ്‌തനാക്കിയത്‌. ഭിന്നശേഷി ക്ഷേമ കോർപറേഷൻ മുൻ ഡയരക്ടർ ബോർഡംഗമായ ഗിരീഷ്‌ ഡിഎഡബ്ല്യുഎഫ്‌  സംസ്ഥാന വൈസ്‌ പ്രസിഡന്റും എൻപിആർഡി അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയുമാണ്‌. സിപിഐ എം നീലഞ്ചേരി ബ്രാഞ്ച്‌ അംഗമായ ഗിരീഷ്‌ മികച്ച സംഘാടകനുമാണ്‌. Read on deshabhimani.com

Related News