ടെക്‌സ്‌റ്റ്‌ ബുക്ക്‌ മറിച്ചുവിറ്റ കേസിൽ രണ്ട്‌ വർഷം കഠിന തടവ്



കോഴിക്കോട് സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച ടെക്‌സ്‌റ്റ്‌ ബുക്കുകളും ഹാൻഡ് ബുക്കുകളും  അൺ എയ്ഡഡ് സ്‌കൂളുകൾക്ക് മറിച്ചുവിറ്റ കേസിൽ വടകര ജില്ലാ ടെക്‌സ്‌റ്റ്‌ ബുക്ക് ഡിപ്പോ സ്റ്റോർ കീപ്പറായിരുന്ന ചെലവൂർ ഈഡനിൽ ഇ എ ചാക്കോയെ കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ടി മധുസൂദനൻ രണ്ട് വർഷം കഠിന തടവിനും 20,000 രൂപ പിഴയടയ്‌ക്കാനും ശിക്ഷിച്ചു.      പിഴയടച്ചില്ലെങ്കിൽ ഒരു കൊല്ലം കൂടി കഠിനതടവ്‌ അനുഭവിക്കണം.  2002-–-05 കാലത്ത് ഡിപ്പോയിൽ നിന്ന് സർക്കാർ സ്കൂളുകൾക്ക് അനുവദിച്ച ടെക്സ്റ്റ് ബുക്കുകളും ഹാൻഡ് ബുക്കുകളും കൈക്കൂലി വാങ്ങി അൺ എയ്ഡഡ് സ്കൂളുകൾക്ക് നിയമവിരുദ്ധമായി മറിച്ച് വിറ്റ്  21,02,785 രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസിലാണ് വിധി. വിജിലൻസ് കോഴിക്കോട് യൂണിറ്റ് എടുത്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി കെ ഷൈലജൻ ഹാജരായി. Read on deshabhimani.com

Related News